ഒ​രു കേ​ര​ള കോ​ൺ​ഗ്ര​സ് കൂ​ടി ര​ണ്ടാ​കു​ന്നു; അ​നൂ​പും ജോ​ണി​യും ര​ണ്ടു​വ​ഴി​ക്ക്
Friday, February 14, 2020 4:27 PM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ലെ ത​മ്മി​ല​ടി അ​വ​സാ​ന​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​വും പി​ള​ർ​പ്പി​ലേ​ക്കെ​ന്ന് സൂ​ച​ന. അ​നൂ​പ് ജേ​ക്ക​ബ്- ജോ​ണി നെ​ല്ലൂ​ർ ത​ർ​ക്കം മ​റ​നീ​ക്കി പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് അ​ടു​ത്ത പി​ള​ർ​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന​ത്. അ​നൂ​പ് ജേ​ക്ക​ബ് ശ​നി​യാ​ഴ്ച കോ​ട്ട​യ​ത്ത് വി​ളി​ച്ച യോ​ഗ​ത്തി​നെ​തി​രെ ജോ​ണി നെ​ല്ലൂ​ർ പ​ര​സ്യ​മാ​യി രം​ഗ​ത്തു വ​ന്നു.

അ​നൂ​പ് ജേ​ക്ക​ബ് ശ​നി​യാ​ഴ്ച വി​ളി​ച്ചി​രി​ക്കു​ന്ന യോ​ഗം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ജോ​ണി നെ​ല്ലൂ​ർ തു​റ​ന്ന​ടി​ച്ചു. ചെ​യ​ർ​മാ​നെ അ​റി​യി​ക്കാ​തെ യോ​ഗം വി​ളി​ക്കാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നു പ​റ​ഞ്ഞ ജോ​ണി പാ​ർ​ട്ടി പി​ള​ർ​ത്തി​യേ അ​ട​ങ്ങൂ എ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യാ​ണ് യോ​ഗ​ത്തി​നു പി​ന്നി​ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, യോ​ഗം വി​ളി​ച്ച​ത് പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യ ജോ​ണി നെ​ല്ലൂ​രി​നെ അ​റി​യി​ച്ച ശേ​ഷ​മാ​ണെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് വി​ശ​ദീ​ക​രി​ച്ചു. പാ​ർ​ട്ടി പി​ള​ർ​ത്ത​ണ​മെ​ന്നോ ത​ക​ർ​ക്ക​ണ​മെ​ന്നോ ത​നി​ക്ക് ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​ണി നെ​ല്ലൂ​ർ ഈ ​മാ​സം 21ന് ​കോ​ട്ട​യ​ത്ത് പാ​ർ​ട്ടി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ആ ​യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത് എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണെ​ന്നാ​ണ് ജോ​ണി പ​റ​യു​ന്ന​ത്. പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഏ​ഴു ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​​ൽ​കി​യാ​ണ് താ​ൻ യോ​ഗം വി​ളി​ച്ച​തെ​ന്നു പ​റ​ഞ്ഞ ജോ​ണി നെ​ല്ലൂ​ർ അ​നൂ​പ് ജേ​ക്ക​ബ് വി​ളി​ച്ചി​രി​ക്കു​ന്ന​ത് ഒ​പ്പം നി​ൽ​ക്കു​ന്ന​വ​രു​ടെ ഗ്രൂ​പ്പ് യോ​ഗം മാ​ത്ര​മാ​ണെ​ന്നും തു​റ​ന്ന​ടി​ച്ചു.

ജേ​ക്ക​ബ്‌ ഗ്രൂ​പ്പ്‌ ജോ​സ​ഫു​മാ​യി ല​യി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ല്‍ നി​ന്നാ​ണ്‌ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​ശ്‌​ന​ങ്ങ​ൾ ജോ​ണി നെ​ല്ലൂ​രി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്‌​ക്കാ​ന്‍ ചി​ല​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​ണ്‌ വി​ഷ​യം വ​ഷ​ളാ​ക്കി​യ​തെ​ന്നുമാ​ണ് ജോ​ണി വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. കു​ട്ട​നാ​ട്‌ സീ​റ്റി​ന്‍റെ വി​ഷ​യ​മാ​ണ്‌ പ്ര​ശ്‌​ന​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും അ​തേ​ക്കു​റി​ച്ച്‌ അ​നൂ​പ്‌ സം​സാ​രി​ച്ചെ​ങ്കി​ലും ജോ​ണി നെ​ല്ലൂ​ർ വ​ഴ​ങ്ങാ​ത്ത​താ​ണു പ്ര​ശ്‌​ന​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

ഈ ​ത​ർ​ക്ക​ങ്ങ​ളി​ലെ​ല്ലാം സ​മ​വാ​യ​മു​ണ്ടാ​ക്കാ​നാ​ണ് താ​ൻ 21-ാം തീ​യ​തി പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് യോ​ഗം വി​ളി​ച്ച​തെ​ന്നും അ​ത് ത​ക​ർ​ക്ക​നാ​ണ് അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നീ​ക്ക​ണെ​ന്നു​മാ​ണ് ജോ​ണി നെ​ല്ലൂ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

നേ​ര​ത്തെ, ടി.​എം.​ജേ​ക്ക​ബ് മ​ര​ണ​മ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ചു​മെ​ല്ലാം ഇ​രു​വ​രും ത​മ്മി​ൽ കൊ​മ്പു​കോ​ർ​ത്തി​രു​ന്നു. ഒ​ടു​വി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളും ടി.​എം.​ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യു​മെ​ല്ലാ​മി​ട​പെ​ട്ടാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.