ഇ​ന്ത്യ​ൻ വി​മ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ കി​രീ​ടം ഗോ​കു​ല​ത്തി​ന്
Friday, February 14, 2020 5:05 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ വി​മ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ കി​രീ​ടം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഗോ​കു​ലം കേ​ര​ള എ​ഫ്സി നേ​ടി. ഫൈ​ന​ലി​ൽ മ​ണി​പ്പൂ​ർ ടീം ​ക്രി​ഫ്സ​യെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ഗോ​കു​ലം ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. വ​നി​താ ലീ​ഗ് കി​രീ​ടം നേ​ടു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ ടീ​മാ​ണ് ഗോ​കു​ലം കേ​ര​ള എ​ഫ്സി.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ പ​ര​മേ​ശ്വ​രി ദേ​വി​യു​ടെ ഗോ​ളി​ൽ ഗോ​കു​ലം മു​ന്നി​ലെ​ത്തി. 25-ാം മി​നി​റ്റി​ൽ ക​മാ​ലാ​ദേ​വി​യു​ടെ ഗോ​ളി​ലൂ​ടെ ഗോ​കു​ലം ലീ​ഡ് ഉ​യ​ർ​ത്തി. 33-ാം മി​നി​റ്റി​ൽ ഡാ​ൻ​മി ഗ്രേ​സി​ലൂ​ടെ ഒ​രെ​ണ്ണം തി​രി​ച്ച​ടി​ച്ച ക്രി​ഫ്സ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ശ്ര​മം ന​ട​ത്തി. പ​കു​തി​ക്ക് പി​രി​യു​മ്പോ​ൾ ഗോ​കു​ലം 2-1ന് ​ലീ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യ പൊ​തു​തി ക​ളി​ച്ച ക്രി​ഫ്സ 71-ാം മി​നി​റ്റി​ൽ ഒ​പ്പ​മെ​ത്തി. ര​ത്ത​ൻ​ബാ​ല ദേ​വി​യാ​യി​രു​ന്നു ഗോ​ൾ സ്കോ​റ​ർ. എ​ന്നാ​ൽ 87-ാം മി​നി​റ്റി​ൽ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ സ​ബി​ത്ര ഭ​ണ്ഡാ​രി ഗോ​കു​ല​ത്തി​നാ​യി മൂ​ന്നാം ഗോ​ളും കി​രീ​ട​വും നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ സ​ബി​ത്ര​യു​ടെ 19-ാം ഗോ​ളാ​ണ് ഗോ​കു​ല​ത്തി​ന് കി​രീ​ടം സ​മ്മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.