ജ​പ്പാ​ൻ ആ​ഡം​ബ​ര ക​പ്പ​ലി​ലെ മൂ​ന്നാം ഇ​ന്ത്യ​ക്കാ​ര​നും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു
Friday, February 14, 2020 5:40 PM IST
ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​ൻ ആ​ഡം​ബ​ര​ക്ക​പ്പ​ൽ ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ലെ മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നും കൊ​വി​ഡ്19 (കൊ​റോ​ണ വൈ​റ​സ്) സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​താ​യി ടോ​ക്കി​യോ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രാ​യ മൂ​വ​രും ക​പ്പ​ൽ ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്നു​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​രാ​യ മ​റ്റു ര​ണ്ടു​പേ​ർ​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

138 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 3,711 പേ​രു​ള്ള ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന​ആ​ഡം​ബ​ര​ക്ക​പ്പ​ലാ​ണു ക​ട​ലി​ൽ ജ​പ്പാ​ൻ തീ​ര​ത്ത് ക്വാ​റ​ന്ൈ‍​റ​നി​ൽ (സ​ന്പ​ർ​ക്ക​വി​ല​ക്ക് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ക​പ്പ​ലി​ലെ 218 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ചി​കി​ത്സാ സ​ഹാ​യ​ത്തി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.