എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണം; അ​ല​ൻ ഷു​ഹൈ​ബ് ഹൈ​ക്കോ​ട​തി​യി​ൽ
Friday, February 14, 2020 5:53 PM IST
കൊ​ച്ചി: പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി തേ​ടി കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഫെ​ബ്രു​വ​രി 18-ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് അ​ല​ൻ ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ൽ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ഴു​താ​ൻ മാ​ത്ര​മാ​ണു വി​ല​ക്കു​ള്ള​ത്. അ​തി​നാ​ൽ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണം. വി​ദ്യാ​ർ​ഥി​യെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണു അ​ല​ൻ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

ഹ​ർ​ജി​യി​ൽ എ​ൻ​ഐ​എ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​രോ​ടു ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. അ​ല​ന്‍റെ പ​രീ​ക്ഷാ​കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ സ​ത്യാ​വാ​ങ്മൂ​ലം ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പാ​ല​യാ​ട് കാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ല​ൻ.

അ​തി​നി​ടെ അ​ല​ൻ ഷു​ഹൈ​ബ്, താ​ഹ എ​ന്നി​വ​രു​ടെ റി​മാ​ൻ​ഡ് കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി നീ​ട്ടി. അ​ടു​ത്ത മാ​സം 13 വ​രെ​യാ​ണു റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഐ​എ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.