പു​ൽ​വാ​മ അ​നു​സ്മ​ര​ണ​ത്തി​നി​ടെ തീ​റ്റ​മ​ത്സ​രം; എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ സം​ഘ​ർ​ഷം
Friday, February 14, 2020 6:18 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജി​ൽ എ​സ്എ​ഫ്ഐ- കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു​പ​ക്ഷ​ത്തു​നി​ന്നും ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. കോ​ള​ജ് പ​ത്തു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ ​കോ​ളേ​ജി​ൽ പു​ൽ​വാ​മ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തേ​സ​മ​യം, ത​ന്നെ വാ​ല​ന്‍റൈ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കെഎ​സ്‌യു തീ​റ്റ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഈ ​ര​ണ്ടു പ​രി​പാ​ടി​ക​ളും ഒ​രേ​സ​മ​യ​ത്ത് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഇ​രു​കൂ​ട്ട​രും പ​ട്ടി​ക ക​ഷ്ണ​ങ്ങ​ളും ബാ​റ്റും സ്റ്റ​ന്പു​മു​പ​യോ​ഗി​ച്ച് ഏ​റ്റു​മു​ട്ടി. പ​രി​ക്കേ​റ്റ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കെഎ​സ്‌യു പ​രി​പാ​ടി​യി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഇ​ടി​ച്ചു ക​യ​റി​യ​താ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു കെഎ​സ്‌യു ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, കെഎ​സ്‌യു പു​റ​ത്തു​നി​ന്ന് ആ​ളെ​യി​റ​ക്കി ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് എ​സ്എ​ഫ്ഐ​യും കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.