മോ​ദി​യെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ക്ഷ​ണി​ച്ച് കേ​ജ​രി​വാ​ൾ; മ​റ്റു നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി
Friday, February 14, 2020 6:13 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ത​വ​ണ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ച​ട​ങ്ങി​ലേ​ക്കു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക്ഷ​ണി​ച്ചു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കോ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കോ ക്ഷ​ണ​മി​ല്ല.

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ രാം​ലീ​ല മൈ​താ​ന​ത്തു ഞാ​യ​റാ​ഴ​ച രാ​വി​ലെ പ​ത്തി​നാ​ണു മൂ​ന്നാം കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലു​ള്ള​വ​രെ മാ​ത്ര​മാ​ണു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ക്ഷ​ണി​ക്കു​ക​യെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാം.

പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച വാ​രാ​ണ​സി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​ൽ ച​ട​ങ്ങി​നെ​ത്തു​മോ​യെ​ന്നു വ്യ​ക്ത​മ​ല്ല. കേ​ജ​രി​വാ​ളി​നെ അ​നു​ക​രി​ച്ച് മ​ഫ്ള​റും ക​ണ്ണ​ട​യും ധ​രി​ച്ച ബാ​ല​നെ​യും കേ​ജ​രി​വാ​ൾ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.