വ​ധ​ശി​ക്ഷ അ​പ്പീ​ലു​ക​ളി​ൽ ആ​റു​മാ​സ​ത്തി​ന​കം വാ​ദം കേ​ള്‍​ക്ക​ണം; പു​തി​യ മാ​ർ​ഗ​രേ​ഖ
Friday, February 14, 2020 9:51 PM IST
ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ വി​ധി​ച്ച കേ​സു​ക​ളി​ൽ സു​പ്രീം​കോ​ട​തി​യി​ൽ വ​രു​ന്ന അ​പ്പീ​ലു​ക​ളി​ൽ ആ​റു​മാ​സ​ത്തി​ന​കം വാ​ദം കേ​ൾ​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി.

സു​പ്രീം​കോ​ട​തി റ​ജി​സ്ട്രി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഓ​ഫി​സ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മൂ​ന്നം​ഗ ബെ​ഞ്ചാ​യി​രി​ക്കും വാ​ദം കേ​ൾ​ക്കു​ക. കേ​സി​ലെ രേ​ഖ​ക​ൾ ര​ജി​സ്ട്രി ര​ണ്ടു മാ​സ​ത്തി​ന​കം ത​യാ​റാ​ക്ക​ണം. പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലു​ള്ള രേ​ഖ​ക​ൾ ഇം​ഗ്ലീ​ഷി​ലേ​ക്കു പ​രി​ഭാ​ഷ​പ്പെ​ടു​ത്ത​ണം. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ 30 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വൈ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ര​ജി​സ്ട്രി​യു​ടെ ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.