കൊ​റോ​ണ: ബെ​യ്ജിം​ഗി​ൽ എ​ത്തു​ന്ന​വ​ർ ര​ണ്ടാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം
Saturday, February 15, 2020 10:15 AM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ചൈ​നീ​സ് ഭ​ര​ണ​കൂ​ടം. ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലെ​ത്തു​ന്ന​വ​ര്‍ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ കർശന നി​ര്‍​ദേ​ശം ന​ൽ​കി.

പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വു​ഹാ​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​മ​തി​യു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഹ്യൂ​ബെ പ്ര​വി​ശ്യ​യി​ൽ മാ​ത്രം 56 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

അ​തേ​സ​മ​യം, കൊ​റോ​ണ വൈ​റ​സ് ആ​ഫ്രി​ക്ക​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ​ജി​പ്തി​ലാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. വൈ​റ​സി​നെ തു​ട​ർ​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,630 ആ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 139 പേ​രാ​ണ് കൊ​റോ​ണ​യെ തു​ട​ർ​ന്നു മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.