വ്യാ​ജ പാ​സ്പോ​ർ​ട്ട്: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ നൈ​ജീ​രി​യ​ൻ ഫു​ട്ബോ​ൾ താ​രം അ​റ​സ്റ്റി​ൽ
Sunday, February 16, 2020 3:10 PM IST
കോ​ഴി​ക്കോ​ട്: വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് കേ​സി​ൽ നൈ​ജീ​രി​യ​ൻ ഫു​ട്‌​ബോ​ൾ താ​രം കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ലായി. കോ​ട​തി വാ​റ​ണ്ട് പ്ര​കാ​രം നാ​ഗ്പൂ​ർ പോ​ലീ​സാ​ണ് റോ​യ​ൽ ട്രാ​വ​ൽ​സ് ടീം ​താ​ര​മാ​യ ഇ​മ്മാ​നു​വ​ൽ യൂ​ക്കോ​ച്ചി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2015ലാ​ണ് വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി യൂ​ക്കോ​ച്ചി നാ​ഗ്പൂ​രി​ൽ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇയാൾ വി​ചാ​ര​ണ സ​മ​യ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.