അ​മി​ത് ഷാ​യു​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ത​ട​ഞ്ഞു; സ​മ​ര​ക്കാ​ർ മ​ട​ങ്ങി
Sunday, February 16, 2020 8:13 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞു. ബാ​ന​റു​ക​ളും പ​താ​ക​ക​ളു​മാ​യി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് സ​മ​ര​ത്തി​നെ​ത്തി​യ​ത്. ഇ​വ​രെ വീ​ടി​ന് 500 മീ​റ്റ​ർ അ​ക​ലെ വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​രോ​ട് തി​രി​കെ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കാ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നെ​ങ്കി​ലും അ​തി​നും സ​മ​ര​ക്കാ​ർ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ മാ​ർ​ച്ച് ന​ട​ത്താ​നെ​ത്തി​യ​വ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ അ​മി​ത്ഷാ ത​ങ്ങ​ളെ ഔ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.