ഡി​ജി​പി​ക്കു​ള്ള ഫ​ണ്ട് ഉ​യ​ർ​ത്തി; ര​ണ്ടു കോ​ടി​യി​ൽ നി​ന്ന് കു​ത്ത​നെ അഞ്ചു കോ​ടി​യാ​ക്കി
Sunday, February 16, 2020 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഫ​ണ്ട് അ​ഞ്ച് കോ​ടി​യാ​യി ഉ​യ​ർ​ത്തി. ര​ണ്ടു കോ​ടി രൂ​പ​യി​ൽ നി​ന്നാ​ണ് തു​ക അ‍​ഞ്ച് കോ​ടി​യാ​യി കു​ത്ത​നെ കൂ​ട്ടി​യ​ത്. ജ​നു​വ​രി 18നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.

സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പോ​ലീ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ വി​വാ​ദ​മാ​വു​ന്ന​തി​നി​ടെ​യാ​ണ് ഈ ​സ​ർ​ക്കാ​ർ ന​ട​പ​ടി​യും പു​റ​ത്തു​വ​രു​ന്ന​ത്.സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ആ​റു ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് തു​ക വ​ർ​ധി​പ്പി​ച്ച​ത്. പോ​ലീ​സ് ന​വീ​ക​ര​ണ​ത്തി​നെ​ന്ന പേ​രി​ലാ​ണ് ഫ​ണ്ട്.

ന​വീ​ക​ര​ണ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളാ​യി​രു​ന്നു സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. 2013ല്‍ ​ഒ​രു കോ​ടി രൂ​പ​യാ​യി​രു​ന്ന ഫ​ണ്ട് 2015ലാ​ണ് ര​ണ്ട് കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. പി​ന്നാ​ലെ​യാ​ണ് 2020ല്‍ ​ഈ തു​ക കു​ത്ത​നെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​ള​ള ഉ​ത്ത​ര​വും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.