മോ​ദി​യും ഷാ​യും അ​ജ​യ്യ​ര​ല്ലെ​ന്നു ഡ​ൽ​ഹി ഫ​ലം തെ​ളി​യി​ച്ചു: ശി​വ​സേ​ന
Monday, February 17, 2020 3:07 AM IST
മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും അ​ജ​യ്യ​ര​ല്ലെ​ന്നു ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ചു​വെ​ന്നു മു​തി​ർ‌​ന്ന ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്.​ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യി​ലെ പ്ര​തി​വാ​ര പം​ക്തി​യി​ലാ​ണു റൗ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ബി​ജെ​പി​യു​ടെ മ​ത​കേ​ന്ദ്രീ​കൃ​ത രാ​ഷ്‌​ട്രീ​യ ത​ന്ത്ര​ത്തെ റൗ​ത് വി​മ​ർ​ശി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ജ​യ്യ​രാ​യി​രു​ന്ന ബി​ജെ​പി ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ നി​ലം​പ​തി​ച്ചു​വെ​ന്നും പം​ക്തി​യി​ൽ റൗ​ത് പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ നേ​തൃ​ത്വം ന​ല്കി​യ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം ശ്ലാ​ഘി​ച്ചു.

മ​ത​മി​ല്ലാ​ത്ത രാ​ജ്യ​മി​ല്ല. എ​ന്നാ​ൽ മ​ത​മെ​ന്ന​ത് രാ​ജ്യ​സ്നേ​ഹ​മെ​ന്ന് അ​ർ​ഥ​മാ​ക്കു​ന്നി​ല്ല. ബി​ജെ​പി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​മ​നെ നി​ർ​ത്തി​യി​ട്ടും ഹ​നു​മാ​ൻ​ഭ​ക്ത​നാ​യ കേ​ജ​രി​വാ​ൾ ഡ​ൽ​ഹി​യി​ൽ‌ രാ​മ​രാ​ജ്യം കൊ​ണ്ടു​വ​ന്നു​വെ​ന്നും സാ​മ്ന എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ കൂ​ടി​യാ​യ സ​ഞ്ജ​യ് റൗ​ത് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.