ബീ​ഫി​നു നി​രോ​ധ​ന​മി​ല്ല, മാ​റ്റം ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്; വി​ശ​ദീ​ക​രി​ച്ച് പോ​ലീ​സ്
Monday, February 17, 2020 5:50 AM IST
തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന പോ​ലീ​സ് ബാ​ച്ചി​ന്‍റെ ഭ​ക്ഷ​ണ​മെ​നു​വി​ൽ ബീ​ഫ് ഒ​ഴി​വാ​ക്കി​യെ​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നു പോ​ലീ​സി​ന്‍റെ വാ​ർ​ത്താ​ക്കു​റി​പ്പ്. ഇ​തു പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​മ​ല്ലെ​ന്നും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം ത​യാ​റാ​ക്കി​യ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി​യെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

നേ​ര​ത്തെ, കേ​ര​ള പോ​ലീ​സി​ന്‍റെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ നി​ന്നു ബീ​ഫ് ഒ​ഴി​വാ​ക്കി​യ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. വി​വി​ധ ക്യാ​ന്പു​ക​ൾ​ക്കു ന​ൽ​കാ​നാ​യി ത​യാ​റാ​ക്കി​യ പു​തി​യ മെ​നു​വി​ൽ​നി​ന്നാ​ണ് ബീ​ഫ് വി​ഭ​വ​ങ്ങ​ൾ പു​റ​ത്താ​യ​ത്. വി​വി​ധ ബ​റ്റാ​ലി​യ​നു​ക​ളി​ലു​ള്ള പു​തി​യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം ശ​നി​യാ​ഴ്ച തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പു​തി​യ മെ​നു ത​യാ​റാ​ക്കി​യ​ത്.

പു​ഴു​ങ്ങി​യ മു​ട്ട​യും മു​ട്ട​ക്ക​റി​യും ചി​ക്ക​ൻ ക​റി​യും തു​ട​ങ്ങി ക​ഞ്ഞി​യും സാ​ന്പാ​റും അ​വി​യ​ലും വ​രെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലു​ണ്ടെ​ങ്കി​ലും ഒ​രു​നേ​രം പോ​ലും ബീ​ഫ് വി​ഭ​വ​മി​ല്ല. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും ബീ​ഫ് ല​ഭി​ച്ചി​രു​ന്ന ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് ഇ​പ്പോ​ൾ തി​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.