ശൂ..​ശൂ..​ഡേ​റ്റ്..! ചെ​ക്കി​ലെ തി​യ​തി​യി​ൽ ആ​ഷി​ഖി​നെ പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ
Monday, February 17, 2020 6:05 AM IST
കൊ​ച്ചി: ക​രു​ണ സം​ഗീ​ത​നി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വി​ന്‍റെ വി​ശ​ദീ​ക​ര​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ചു യു​വ​മോ​ർ​ച്ച നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. സ​ർ​ക്കാ​രി​നു കൈ​മാ​റി​യ ചെ​ക്കി​ലെ തി​യ​തി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​ന്ദീ​പി​ന്‍റെ പ​രി​ഹാ​സം.

ക​രു​ണ പ​രി​പാ​ടി​യി​ലൂ​ടെ പി​രി​ഞ്ഞു​കി​ട്ടി​യ 6.22 ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ആ​ഷി​ഖ് അ​ബു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഫെ​ബ്രു​വ​രി പ​തി​നാ​ലി​നു തു​ക കൈ​മാ​റി​യെ​ന്നാ​ണു ചെ​ക്കി​ൽ​നി​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​ന്ദീ​പ് ആ​ഷി​ഖി​ന്‍റെ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ത​ള്ളു​ന്ന​ത്.

കൊ​ച്ചി മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ൻ (ക​ഐം​എ​ഫ്) ന​ട​ത്തി​യ ക​രു​ണ സം​ഗീ​ത​നി​ശ​യു​ടെ വ​രു​മാ​നം ഇ​തു​വ​രെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി​യി​ല്ലെ​ന്ന വി​വ​രാ​വ​കാ​ശ​രേ​ഖ സ​ന്ദീ​പ് വാ​ര്യ​രാ​ണു പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.