കൊ​റോ​ണ: ചൈ​ന​യി​ൽ മ​ര​ണം 1765 ആ​യി
Monday, February 17, 2020 9:12 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1765 ആ​യി. ഹു​ബെ പ്ര​വി​ശ്യ​യി​ൽ മാ​ത്രം 100 പേ​രാ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. 2,009 പേ​ർ​ക്ക് ഞാ​യ​റാ​ഴ്ച രോ​ഗം സ്ഥീ​രി​ക​രി​ച്ചു.

അ​തേ​സ​മ​യം രോ​ഗ​ബാ​ധ കു​റ​യു​ന്നു​വെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യ​താ​യി ചൈ​നീ​സ് സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ അ​റി​യി​ച്ചു.

കൊ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് ജ​പ്പാ​ൻ തീ​ര​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ഢം​ബ​ര ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ യു​എ​സ് പൗ​ര​ന്മാ​ർ തി​രി​കെ അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.