സൈ​ന്യ​ത്തി​ലെ വ​നി​ത​ക​ൾ​ക്ക് സ്ഥി​രം ക​മ്മീ​ഷ​ൻ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
Monday, February 17, 2020 11:48 AM IST
ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ലെ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ വ​നി​ത​ക​ളെ നി​യ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് ത​ള്ളി സു​പ്രീം​കോ​ട​തി. സൈ​ന്യ​ത്തി​ലെ വ​നി​ത​ക​ൾ​ക്ക് സ്ഥി​രം ക​മ്മീ​ഷ​ൻ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. സൈ​ന്യ​ത്തി​ൽ ശ​രി​യാ​യ തു​ല്യ​ത കൊ​ണ്ടു​വ​ര​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

സാ​യു​ധ പോ​രാ​ട്ട​ങ്ങ​ളി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2010ൽ ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി ന​ട​പ​ടി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നും വ​നി​ത​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് സ്ഥി​രം സ​മി​തി വേ​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പു​രു​ഷ​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന പ​ദ​വി​ക​ൾ വ​നി​ത​ക​ൾ​ക്കും ന​ൽ​കാ​ൻ ത​യാ​റാ​ക​ണം. സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ളി​ൽ വ​നി​ത​ക​ളോ​ട് വി​വേ​ച​നം പാ​ടി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.