ഒരുരാത്രി മുഴുവൻ വനത്തിലെ മരത്തിന് മുകളിൽ; ഒടുവിൽ യുവാവ് രക്ഷപെട്ടു
Monday, February 17, 2020 2:03 PM IST
തെ​ന്മ​ല: റോ​സ്മ​ല വ​നം കാ​ണാ​ന​നെ​ത്തി വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടു​കി​ട്ടി. കോ​ട്ട​യം പു​തു​പ്പ​ള്ളി കൊ​ച്ചു​പാ​റ​യി​ൽ വീ​ട്ടി​ൽ സു​മേ​ഷി​നെ(22)​യാ​ണ് പോ​ലീ​സും വ​ന​പാ​ല​ക​സം​ഘ​വും ചേ​ർ​ന്ന് രാ​വി​ലെ തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.

ഞായറാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സു​ഹൃ​ത്ത് അ​ജേ​ഷിനൊപ്പം ഇ​രു​വ​രും ബൈ​ക്കി​ൽ റോ​സ്മ​ല മേ​ഖ​ല​യി​ലെ​ത്തി​യ​ത്. വ​ന യാത്രയ്ക്കിടയിൽ ഉ​ൾ​വ​ന​ത്തി​ൽ​വ​ച്ച് കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് ഇ​രു​വ​രും ഭ​യ​ന്നോ​ടി. ഇ​തി​നി​ട​യി​ൽ സു​മേ​ഷ് വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വി​വ​രം മൊബൈൽ ഫോണിൽ പോ​ലീ​സി​ല​റി​യി​ക്കു​ക​യും ലൊ​ക്കേ​ഷ​നും മ​റ്റും വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പി​ന്നീ​ട് മൊ​ബൈ​ൽ ​ഫോ​ണി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​യി​ല്ല. ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന​മേ​ഖ​ല​യി​ലെ​ത്തി രാ​ത്രി​ വൈ​കി​യും പോ​ലീ​സും വ​ന​പാ​ല​ക​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സു​മേ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. സു​മേ​ഷ് രാ​ത്രി ​മു​ഴു​വ​നും മ​ര​ത്തി​ന് മു​ക​ളി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.