തെ​റ്റു പ​റ്റി, ക്ഷ​മി​ക്ക​ണം; വെ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഷെ​യ്ന്‍
Monday, February 17, 2020 2:07 PM IST
കോ​ട്ട​യം: നി​ർ​മാ​താ​ക്ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. വെ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹ​ക​രി​ക്കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷെ​യ്ൻ നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജി​ന് ക​ത്ത​യ​ച്ചു.

ക​രാ​ർ പ്ര​കാ​ര​മു​ള്ള പ്ര​തി​ഫ​ലം വേ​ണ്ട. നി​ല​വി​ൽ ന​ൽ​കി​യ 24 ല​ക്ഷം രൂ​പ​യ്ക്ക് അ​ഭി​ന​യി​ക്കാം. ക​രാ​ർ പ്ര​കാ​ര​മു​ള്ള 40 ല​ക്ഷം രൂ​പ​യി​ൽ ശേ​ഷി​ക്കു​ന്ന തു​ക വേ​ണ്ടെ​ന്നും ഷെ​യ്ൻ ക​ത്തി​ൽ പ​റ​യു​ന്നു.

തെ​റ്റ് പ​റ്റി​യെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും ഷെ​യ്ൻ ക​ത്തിൽ കു​റി​ച്ചു. അ​തേ​സ​മ​യം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കാ​മെ​ന്ന് ജോ​ബി പ​റ​ഞ്ഞു.

ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ന​ഷ്ട പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി രൂ​പ ന​ൽ​കാ​തെ ഷെ​യ്ൻ നി​ഗ​മി​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​യി​രു​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ന്തം നി​ല​ക്ക് അ​നു​ന​യ നീ​ക്ക​വു​മാ​യി ഷെ​യ്ൻ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.