ഇ​ഷ്ഫാ​ഖ് പ​ണം വാ​ങ്ങി​യെ​ന്ന് മൈ​ക്കി​ൾ ചോ​പ്ര; ത​ള്ളി ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്
Monday, February 17, 2020 10:47 PM IST
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​ഹ​പ​രി​ശീ​ല​ക​ൻ ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ൻ​താ​രം മൈ​ക്ക​ൽ ചോ​പ്ര. ക്ല​ബി​ലേ​ക്ക് താ​ര​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​തി​ന് ഇ​ഷ്ഫാ​ഖ് ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്നു പ​ണം പ​റ്റു​ന്നു​വെ​ന്നാ​ണ് ട്വി​റ്റ​റി​ലൂ​ടെ ചോ​പ്ര ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സീ​സ​ണി​ൽ സ​ഹ​പ​രി​ശീ​ല​ക​ൻ ആ​യ ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക് താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​താ​ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്ന് ഇ​ഷ്ഫാ​ഖ് ക​മ്മീ​ഷ​ൻ വാ​ങ്ങി​യെ​ന്നും ക്ല​ബി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ൾ ആ​രാ​ധ​ക​ൾ അ​റി​യ​ണ​മെ​ന്നു​മാ​ണ് ചോ​പ്ര ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

അ​തേ​സ​മ​യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് ച​ർ​ച്ച​യാ​യ​തോ​ടെ ഇ​ഷ്ഫാ​ഖി​നെ പി​ന്തു​ണ​ച്ചു ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് രം​ഗ​ത്തെ​ത്തി. ക്ല​ബി​നെ​തി​രെ​യും ഒ​ഫീ​ഷ്യ​ൽ​സി​നെ​തി​രെ​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ചോ​പ്ര​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ഒ​ന്നും മൂ​ന്നും സീ​സ​ണു​ക​ളി​ൽ ഇ​ഷ്ഫ​ഖും ചോ​പ്ര​യും ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഒ​രു​മി​ച്ചി​രു​ന്നു. അ​ഞ്ചാം സീ​സ​ണി​ൽ ജം​ഷ​ഡ്പൂ​രി​ന്‍റെ സ​ഹ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ഇ​ഷ്ഫാ​ഖ് ഈ ​സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് സ​ഹ​പ​രി​ശീ​ല​ക​നാ​യി തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.