പാ​ക്കി​സ്ഥാ​നി​ൽ കോ​ട​തി​ക്കു സ​മീ​പം സ്ഫോ​ട​നം; പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു മ​ര​ണം
Monday, February 17, 2020 11:54 PM IST
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പ​മു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 19 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ക്വ​റ്റ​യി​ലെ ഷ​ഹ്റ ഇ ​അ​ദാ​ല​ത്ത് കോ​ട​തി​ക്കു സ​മീ​പ​മു​ള്ള പ്ര​സ് ക്ല​ബ്ബി​നു സ​മീ​പം പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. ആ​രാ​ണ് സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നു വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.