"കു​ടി​ശി​ക അ​ട​യ്ക്കേ​ണ്ടി വ​ന്നാ​ൽ വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ അ​ട​ച്ചു​പൂ​ട്ടാ​തെ വ​ഴി​യി​ല്ല’
Tuesday, February 18, 2020 9:46 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​രി​നു​ള്ള കു​ടി​ശി​ക അ​ട​യ്ക്കേ​ണ്ടി വ​ന്നാ​ൽ ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്ന് വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ ടെ​ലി​കോം ക​ന്പ​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത​ഗി. ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യാ​ണു ക​ന്പ​നി​യു​ടെ ന​ഷ്ട​മെ​ന്നും ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​ന്നാ​ൽ 10,000 തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ത്സ​രം ഇ​ല്ലാ​താ​യി ര​ണ്ടു ക​ന്പ​നി​ക​ൾ മാ​ത്ര​മാ​കു​ന്ന​തു ടെ​ലി​കോം മേ​ഖ​ല​യെ ആ​കെ ബാ​ധി​ക്കും. ഒ​രു രാ​ത്രി​കൊ​ണ്ട് ഈ ​കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ക​ന്പ​നി​ക​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്ക​ണം. മ​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ ടെ​ലി​കോം മേ​ഖ​ല​യി​ൽ കു​ത്ത​ക സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും റോ​ഹ്ത​ഗി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ പാ​പ്പ​രാ​യാ​ൽ സ​ർ​ക്കാ​രി​നു കു​ടി​ശി​ക​യാ​യും മ​റ്റി​ന​ത്തി​ലും കി​ട്ടേ​ണ്ട 90,000 കോ​ടി രൂ​പ കി​ട്ടി​ല്ല. ബാ​ങ്കു​ക​ൾ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി 30,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​രും. ക​ന്പ​നി​യു​ടെ 13,500 ജീ​വ​ന​ക്കാ​ർ​ക്കു പ​ണി​പോ​കും. 30 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​നു​ബ​ന്ധ സേ​വ​ന ക​ന്പ​നി​ക​ളി​ലാ​യി ഇ​തി​ലേ​റെ​പ്പേ​ർ​ക്കും പ​ണി ന​ഷ്ട​പ്പെ​ടും.

ടെ​ലി​കോം ക​ന്പ​നി​ക​ൾ എ​ജി​ആ​ർ (അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യു) കു​ടി​ശി​ക​യു​ടെ ചെ​റി​യൊ​രു ഭാ​ഗം തി​ങ്ക​ളാ​ഴ്ച അ​ട​ച്ചി​രു​ന്നു. ഭാ​ര​തി എ​യ​ർ​ടെ​ൽ 10,000 കോ​ടി രൂ​പ​യും ടാ​റ്റാ ടെ​ലി 2190 കോ​ടി​യും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ 2500 കോ​ടി​യു​മാ​ണ് അ​ട​ച്ച​ത്. എ​യ​ർ​ടെ​ലി​ന് 39,723 കോ​ടി​യും വോ​ഡ​ഫോ​ണി​ന് 56,709 കോ​ടി​യും ടാ​റ്റാ ടെ​ലി​ക്ക് 14,819 കോ​ടി​യു​മാ​ണു ബാ​ധ്യ​ത. ക​ന്പ​നി​ക​ൾ ഈ ​കു​ടി​ശി​ക നി​ർ​ണ​യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. കു​ടി​ശി​ക, പി​ഴ, പ​ലി​ശ എ​ന്നി​വ ചേ​ർ​ന്ന​താ​ണു തു​ക. പു​റ​മേ ജി​എ​സ്ടി​യും ചു​മ​ത്തു​ന്നു​ണ്ട്.

വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ സ​ർ​ക്കാ​രി​ൽ​നി​ന്നു കി​ട്ടാ​നു​ള്ള 7000 കോ​ടി രൂ​പ​യു​ടെ നി​കു​തി തി​രി​ച്ച​ട​വ് ത​ങ്ങ​ളു​ടെ കു​ടി​ശി​ക​യി​ലേ​ക്കു വ​ര​വു​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ​യാ​ഴ്ച ഒ​ടു​വി​ൽ 1000 കോ​ടി രൂ​പ​കൂ​ടി ന​ൽ​കാ​മെ​ന്നും ക​ന്പ​നി പ​റ​ഞ്ഞു. ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​നു​ള്ള അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി​യെ​ങ്കി​ലും കു​റേ തു​ക അ​ട​ച്ച​തി​നു ശേ​ഷം വീ​ണ്ടും സ​മീ​പി​ച്ചാ​ൽ കോ​ട​തി അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.