ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക: മു​സ്ലിം ലീ​ഗ് ത​ട​സ​ഹ​ർ​ജി ന​ൽ​കി
Tuesday, February 18, 2020 10:24 AM IST
ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ട​ർ പ​ട്ടി​ക സം​ബ​ന്ധി​ച്ച കേ​സി​ൽ മു​സ്ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ൽ ത​ട​സ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വ​രും​മു​ന്പ് ത​ങ്ങ​ളു​ടെ വാ​ദം​കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നാ​ദാ​പു​രം മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൂ​പ്പി ന​രി​ക്കാ​ട്ടേ​രി​യാ​ണു സു​പ്രീം കോ​ട​തി​യി​ൽ ത​ട​സ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. 2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ർ പ​ട്ടി​ക അ​നു​സ​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കാ​നി​രി​ക്കെ​യാ​ണ് ലീ​ഗി​ന്‍റെ ഹ​ർ​ജി.

2015-ലെ ​വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്. ഇ​തി​നെ ചോ​ദ്യം​ചെ​യ്ത യു​ഡി​എ​ഫ് ഹ​ർ​ജി അം​ഗീ​ക​രി​ച്ചാ​ണു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് 2015-ലെ ​വോ​ട്ട​ർ​പ​ട്ടി​ക ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.