എ​സ്.​എ​സ്. മ​ണി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നും സ​മൂ​ഹ​ത്തി​നും അ​മൂ​ല്യ​ സം​ഭാ​വ​ന ന​ൽ​കി​യ വ്യ​ക്തി: മു​ഖ്യ​മ​ന്ത്രി
Tuesday, February 18, 2020 12:42 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ലാ​കൗ​മു​ദി ദി​ന​പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ എം.​എ​സ്. മ​ണി​യു​ടെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. കേ​ര​ള കൗ​മു​ദി​യു​ടെ​യും ക​ലാകൗ​മു​ദി​യു​ടെ​യും മു​ഖ്യപ​ത്രാ​ധി​പ​ർ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം മാ​ധ്യ​മപ്ര​വ​ർ​ത്ത​ന​ത്തി​നും സ​മൂ​ഹ​ത്തി​നും അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കി​യ​ത്. പ​ത്ര​ലേ​ഖ​ക​നി​ൽ തു​ട​ങ്ങി പ​ത്രാ​ധി​പ​രി​ൽ എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ മേ​ഖ​ല​യി​ൽ ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ഉ​ചി​ത​മാ​യ അം​ഗീ​കാ​ര​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്വ​ദേ​ശാ​ഭി​മാ​നി-​കേ​സ​രി പു​ര​സ്കാ​ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ-സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നുവ​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളി​ലും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ൻ മ​ണി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. വി​യോ​ജി​പ്പു​ള്ള ഘ​ട്ട​ങ്ങ​ളി​ലും എ​ല്ലാ​വ​രു​മാ​യും ഊ​ഷ്മ​ള​മാ​യ സ്നേ​ഹ​ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.

സാ​ഹി​ത്യ രം​ഗ​ത്തു പു​തി​യ ത​ല​മു​റ​യെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ൽ ക​ലാകൗ​മു​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലി​രു​ന്ന് അ​ദ്ദേ​ഹം സ​ദാ ഇ​ട​പെ​ട്ടി​രു​ന്നു. അ​നേ​കം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ലും മ​ണി​യു​ടെ സം​ഭാ​വ​ന വ​ലു​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.