സീ​രി​യ​ൽ കി​ല്ല​ർ സയ​നൈ​ഡ് മോ​ഹ​ന് വീ​ണ്ടും ജീ​വ​പ​ര്യ​ന്തം
Tuesday, February 18, 2020 2:00 PM IST
മം​ഗ​ളു​രു: ഇ​തു​വ​രെ 20 കൊ​ല​പാ​ത​ക​ങ്ങ​ൾ, അ​ഞ്ചു കേ​സു​ക​ളി​ൽ വ​ധ​ശി​ക്ഷ, അ​തി​ൽ ര​ണ്ടെ​ണ്ണം ഇ​ള​വു ചെ​യ്ത് ജീ​വ​പ​ര്യ​ന്തം, ഇ​പ്പോ​ൾ 19-ാമ​ത്തെ കൊ​ല​പാ​ത​ക കേ​സി​ൽ മ​ര​ണം വ​രെ തടവ്.... ഇ​ങ്ങ​നെ പോ​കു​ന്നു രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഭീ​ക​ര​നാ​യ കൊ​ല​പാ​ത​കി​ക​ളി​ൽ ഒ​രാ​ളാ​യ സ​യനൈ​ഡ് മോ​ഹ​ന്‍റെ ശി​ക്ഷാ​ വി​ധി​ക​ൾ.

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നിയായ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ലാ​ണ് ഇ​പ്പോ​ൾ മം​ഗ​ളു​രു ജില്ലാ സെ​ഷ​ൻ​സ് കോടതി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കും. പി​ന്നീ​ട് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച ശേ​ഷം മാ​ര​ക വി​ഷ​മാ​യ സയനൈ​ഡ് ന​ൽ​കി കൊ​ല്ലും. ഇ​താ​ണ് ഇയാളുടെ രീ​തി.

ഇ​തു​വ​രെ 20 സ്ത്രീ​ക​ളാ​ണ് മോ​ഹ​ന്‍റെ ഇ​ര​യാ​യി​ട്ടു​ള്ള​ത്. 19-ാമ​ത്തെ കേ​സി​ലാ​ണ് ഇ​പ്പോ​ൾ വി​ധി വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.