ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ്ര​തി​യാ​ക്കു​ന്നു​ണ്ടോ?; വി​ജി​ല​ൻ​സി​നോ​ട് ഇ​ഡി; കു​രു​ക്ക്
Tuesday, February 18, 2020 1:50 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ട്ട് നി​രോ​ധ​ന​ത്തി​നി​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ്ര​തി​യാ​ക്കു​ന്നു​ണ്ടോ എ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്. ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ജി​ല​ൻ​സി​നു ക​ത്തു ന​ൽ​കി. കേ​സെ​ടു​ത്താ​ൽ ക​ള്ള​പ്പ​ണം ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​മെ​ന്ന് വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. പ​റ​യാ​നു​ള്ള​തെ​ല്ലാം താ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​ബ്രാ​ഹിം​കു​ഞ്ഞ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ഉ​ട​ൻ നീ​ങ്ങി​ല്ലെ​ന്നാ​ണു സൂ​ച​ന. പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല​ത്തി​ൻ​റെ നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ല​ഭി​ച്ച ആ​ർ​ഡി​എ​സ് ക​ന്പ​നി​ക്ക് ച​ട്ട​വി​രു​ദ്ധ​മാ​യി 8.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ടി​ന് അ​നു​വ​ദി​ച്ച​തി​ലും, അ​തി​ന് പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ലും ഇ​ബ്രാ​ഹിം കു​ഞ്ഞി​നു വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്നാ​ണ് വി​ജി​ല​ൻ​സ് നി​ല​പാ​ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ നേ​ര​ത്തെ​ത​ന്നെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ​നി​ന്നു വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.