ഷെ​യ്ൻ നി​ഗം വി​വാ​ദം: നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി നി​ർ​മാ​താ​ക്ക​ൾ
Tuesday, February 18, 2020 2:11 PM IST
കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സ​മ​വാ​യ ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന രം​ഗ​ത്ത്. കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​തെ വെ​യി​ൽ എ​ന്ന ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കാ​ട്ടി ഷെ​യ്ൻ നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ർ​ച്ച​യാ​കാ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് നി​ർ​മാ​താ​ക്ക​ൾ എ​ത്തി​യ​ത്.

ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ കു​ർ​ബാ​നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ നി​ല​പാ​ട്. നേ​ര​ത്തെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ഷെ​യ്ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ൾ. ഇ​തോ​ടെ​യാ​ണ് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഇ​ട​പെ​ട്ട് ന​ട​ത്തി​യ സ​മ​വാ​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.