ഒ​ന്പ​തു വ​ർ​ഷ​ത്തി​നി​ടെ ഒ​രു വീ​ട്ടി​ൽ മ​രി​ച്ച​ത് ആ​റു കു​ട്ടി​ക​ൾ; ദു​രൂ​ഹ​ത, അ​ന്വേ​ഷ​ണം
Tuesday, February 18, 2020 2:34 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം തി​രൂ​രി​ൽ ഒ​ന്പ​തു വ​ർ​ഷ​ത്തി​നി​ടെ ദ​ന്പ​തി​ക​ളു​ടെ ആ​റു​കു​ട്ടി​ക​ൾ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. റ​ഫീ​ഖ്-​സ​ബ്ന ദ​ന്പ​തി​ക​ളു​ടെ നാ​ലു പെ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ദ​ന്പ​തി​ക​ളു​ടെ 93 ദി​വ​സം പ്രാ​യ​മു​ള്ള ഇ​ള​യ​കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി മ​ര​ണ​പ്പെ​ട്ട് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഖ​ബ​റ​ട​ക്കം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. അ​പ​സ്മാ​ര​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

അ​ഞ്ചു കു​ട്ടി​ക​ളും മ​രി​ച്ച​ത് ഒ​രു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ്. വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ലാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണം. മ​ര​ണ​പ്പെ​ട്ട കു​ട്ടി​ക​ളെ​യൊ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.