"​ആ​ർ​ത്ത​വ​ദി​ന​ത്തി​ൽ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന സ്ത്രീ ​കൊ​ടി​ച്ചി​പ്പ​ട്ടി​യാ​യി പു​ന​ർ​ജ​നി​ക്കും’
Tuesday, February 18, 2020 2:53 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ർ​ത്ത​വ​ദി​ന​ങ്ങ​ളി​ൽ സ്ത്രീ​യു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പു​രു​ഷ​ൻ​മാ​ർ അ​ടു​ത്ത ജ​ൻ​മം കാ​ള​യാ​യും, ആ​ർ​ത്ത​വ ദി​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ത്രീ​ക​ൾ വ​രും ജ​ൻ​മ​ത്തി​ൽ കൊ​ടി​ച്ചി​പ്പ​ട്ടി​യാ​യും പു​ന​ർ​ജ​നി​ക്കു​മെ​ന്ന് സ്വാ​മി​നാ​രാ​യ​ണ്‍ ഭു​ജ് മ​ന്ദി​റി​ലെ സ​ന്യാ​സി കൃ​ഷ്ണ​സ്വ​രൂ​പ് ദാ​സ്.

ഗു​ജ​റാ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​ച്ച് ആ​ർ​ത്ത​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൃ​ഷ്ണ​സ്വ​രൂ​പ് മു​ന്പു ന​ട​ത്തി​യ പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ർ​ത്ത​വ പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ബ​ന്ധി​ത​രാ​ക്കി​യ ഭു​ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ന​ട​ത്തി​പ്പു​കാ​രി​ൽ ഒ​രാ​ളാ​ണ് കൃ​ഷ്ണ​സ്വ​രൂ​പ്.

ശാ​സ്ത്ര​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് താ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തെ​ന്നും ഇ​തെ​ല്ലാം ആ​ത്മീ​യ​ഗ്ര​ന്ഥ​ങ്ങ​ളി​ൽ വി​ശ​ദ​മാ​ക്കു​ന്ന​താ​ണെ​ന്നും കൃ​ഷ്ണ​സ്വ​രൂ​പ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. മ​ത​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പു​രു​ഷ​ൻ​മാ​ർ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വി​വാ​ഹി​ത​നാ​വു​ന്ന​തി​ന് മു​ന്പ് പു​രു​ഷ​ൻ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നും കൃ​ഷ്ണ​സ്വ​രൂ​പ് പ​റ​യു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പ് സ്വാ​മി കൃ​ഷ്ണ സ്വ​രൂ​പ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ നി​ന്നു​ള്ള​താ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് മി​റ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഭു​ജി​ലെ ശ്രീ ​സ​ഹ​ജാ​ന​ന്ദ് ഗേ​ൾ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ്, ആ​ർ​ത്ത​വ​കാ​ല​ത്തു വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ടു​ക്ക​ള​യി​ലും അ​ന്പ​ല​ത്തി​ലും ക​യ​റി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്വാ​മി​നാ​രാ​യ​ണ്‍ ക്ഷേ​ത്ര​ത്തി​നു കീ​ഴി​ലു​ള്ള സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജാ​ണു സ​ഹ​ജാ​ന​ന്ദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.