രോ​ഗ​ക്കി​ട​ക്ക​യി​ൽ അ​മ​ർ​സിം​ഗി​നു മ​നം​മാ​റ്റം; അ​മി​താ​ഭ് ബ​ച്ച​നോ​ടു മാ​പ്പു​ചോ​ദി​ച്ചു
Tuesday, February 18, 2020 4:02 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു കാ​ല​ത്ത് ഉത്തർപ്രദേശ് രാ​ഷ്ടീ​യ​ത്തി​ലെ കിം​ഗ് മേ​ക്ക​റാ​യി​രു​ന്നു അ​മ​ർ​സിം​ഗ്. സ​മാ​ജ്‌വാദി പാ​ർ​ട്ടി​യു​ടെ ക​രു​ത്തു​റ്റ ശ​ബ്ദം. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​ക​ൾ വാ​ഴാ​നും വീ​ഴാ​നും ച​ര​ടു​വ​ലി​ക​ൾ ന​ട​ത്തി​യ ആ​ൾ. ബി​ജെ​പി ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലും ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്പ് ഉ​ത്ത​രേ​ന്ത്യ​ൻ രാ​ഷ്ടീ​യ​ത്തി​ലെ പ​രി​ചി​ത മു​ഖ​മാ​യി​രു​ന്നു അ​മ​ർ​സിം​ഗ്.

എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ പ്ര​താ​പം ന​ഷ്ട​പ്പെ​ട്ട് സ​മാ​ജ്‌വാദി പാ​ർ​ട്ടി​യി​ൽ​നി​ന്നു ത​ന്നെ പു​റ​ത്താ​ക്ക​പ്പെ​ട്ടു. 2010-നു​ശേ​ഷം സ​ജീ​വ​രാ​ഷ്ടീ​യ​ത്തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി​യ അ​മ​ർ​സിം​ഗ് ഇ​പ്പോ​ൾ രോ​ഗ​ക്കി​ട​ക്ക​യി​ലാ​ണ്. വൃ​ക്ക​രോ​ഗ​ത്തി​നു വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ തു​ട​രു​ന്ന പ​ഴ​യ രാ​ഷ്ട്രീ​യ പ​ട​ക്കു​തി​ര​യു​ടെ ട്വി​റ്റ​ർ ഇ​പ്പോ​ൾ ഏ​റെ വാ​ർ​ത്താ​പ്ര​ധാ​ന്യം നേ​ടി​ക്ക​ഴി​ഞ്ഞു.

ഇ​ന്ന് എ​ന്‍റെ അ​ച്ഛ​ന്‍റെ ച​ര​മ​ദി​ന​മാ​ണ്. ബ​ച്ച​ൻ​ജി​യു​ടെ ഒ​രു സ​ന്ദേ​ശം എ​നി​ക്ക് ല​ഭി​ച്ചു. ജീ​വി​ത​ത്തി​ന്‍റെ ഈ ​ഘ​ട്ട​ത്തി​ൽ, ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ പോ​രാ​ടു​ന്ന ഞാ​ൻ ബ​ച്ച​ൻ​ജി​യോ​ടു മാ​പ്പു ചോ​ദി​ക്കു​ന്നു. ബ​ച്ച​നും കു​ടും​ബ​ത്തി​നും എ​തി​രാ​യി ഞാ​ൻ പ​ല​തും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ ഖേ​ദി​ക്കു​ന്നു. എ​ല്ലാ​വ​രേ​യും ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ...- അ​മ​ർ​സിം​ഗ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

2017-ൽ ​ന​ൽ​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ ബ​ച്ച​നും കു​ടും​ബ​ത്തി​നു​മെ​തി​രേ അ​മ​ർ​സിം​ഗ് പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ബ​ച്ച​നും ഭാ​ര്യ ജ​യ​യും ര​ണ്ടു വീ​ടു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഐ​ശ്വ​ര്യാ​റാ​യി​യും ജ​യാ​ബ​ച്ച​നും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു​മൊ​ക്കെ​യാ​ണ് അ​മ​ർ​സിം​ഗ് അ​ന്നു പ​റ​ഞ്ഞ​ത്. ബ​ച്ച​നും കു​ടും​ബ​വും പ​ക്ഷേ, ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

ബ​ച്ച​ൻ കു​ടും​ബ​വും അ​മ​ർ​സിം​ഗും ഒ​രു​കാ​ല​ത്ത് വ​ലി​യ സു​ഹൃ​ത് ബ​ന്ധ​ത്തി​ലാ​യി​രു​ന്നു. ജ​യാ ​ബ​ച്ച​ൻ സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി അം​ഗ​മാ​യി രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​യ​തി​നു പി​ന്നി​ലും അ​മ​ർ​സിം​ഗാ​യി​രു​ന്നു. രാ​ഷ്ടീ​യ​വും സാ​ന്പ​ത്തി​ക​വു​മാ​യ പ​ല കാ​ര​ണ​ങ്ങ​ളാ​ലും പി​ന്നീ​ട് ഇ​വ​ർ അ​ക​ന്നു.

അ​മി​താ​ഭി​ന് സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യു​ണ്ടാ​യ ഘ​ട്ട​ത്തി​ൽ അ​മ​ർ​സിം​ഗി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. അ​ഴി​മ​തി​ക്കേ​സി​ൽ അ​മ​ർ​സിം​ഗ് ജ​യി​ലി​ലാ​യ​തോ​ടെ​യാ​ണ് ഇ​വ​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​നു മ​ങ്ങ​ലേ​റ്റ​ത്. ജ​യി​ലി​ൽ ത​ന്നെ കാ​ണാ​ൻ ബ​ച്ച​ൻ വ​ന്നി​ല്ലെ​ന്നും ജാ​മ്യം ല​ഭി​ച്ച് ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​തെ​ന്നും അ​മ​ർ​സിം​ഗ് കു​റ്റ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.