ട്രെ​യി​നി​ൽ ഒ​റ്റ​ക്കൈ​യി​ൽ യു​വാ​വി​ന്‍റെ അ​ഭ്യാ​സം; ഒ​ടു​വി​ൽ പി​ടി​വി​ട്ട്‌ അ​ടി​യി​ലേ​ക്ക്
Tuesday, February 18, 2020 4:01 PM IST
ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​വാ​ൻ ഓ​ടു​ന്ന ട്രെ​യി​നി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് അ​ഭ്യാ​സം കാ​ണി​ച്ച യു​വാ​വ് മ​ര​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ബോ​ഗി​യു​ടെ പു​റ​ത്തെ ക​ന്പി​യി​ൽ പി​ടി​ച്ചു തൂ​ങ്ങി​ക്കി​ട​ന്ന ഇ​യാ​ൾ പി​ടി​വി​ട്ടു നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു.

ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന​ടു​ത്താ​യി തൂ​ങ്ങി​ക്കി​ട​ന്ന യു​വാ​വ് നി​ല​ത്തു കാ​ലു​മു​ട്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്ത​വെ​യാ​ണു കാ​ൽ​തെ​ന്നി നി​ല​ത്തേ​ക്കു തെ​റി​ച്ചു​വീ​ണു. ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്കാ​ണ് ഇ​യാ​ൾ പോ​യ​ത്. എന്നാല്‍ ട്രെ​യി​ൻ ഇ​യാ​ൾ​ക്കു മേ​ൽ ക​യ​റി​യി​ല്ല. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​യാ​ൾ മ​ര​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പെ​ട്ട​ത്. നി​ല​ത്തു​വീ​ണ ഇ​യാ​ൾ എ​ഴു​ന്നേ​റ്റ് ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​നാ​ണു വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ടി​ക് ടോ​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ റെ​യി​ൽ​വെ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന്‍റെ ഓ​ഫീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലാ​ണു പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ലി​രു​ന്ന് അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​തു വി​ഡ്ഢി​യു​ടെ ല​ക്ഷ​ണ​മാ​ണെ​ന്നും ധീ​ര​ത​യ​ല്ലെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.