കം​ബ​ള​യി​ൽ വേ​ഗ​പ്പോ​ര്; "ഇ​ന്ത്യ​ൻ ബോ​ൾ​ട്ടി’​നെ ത​ക​ർ​ത്ത് പു​തി​യ അ​വ​താ​ര​പ്പി​റ​വി
Tuesday, February 18, 2020 4:05 PM IST
ബം​ഗ​ളു​രു: "​ഇ​ന്ത്യ​ൻ ബോ​ൾ​ട്ട്’ എ​ന്ന വി​ശേ​ഷ​ണം നേ​ടി​യ ശ്രീ​നി​വാ​സ ഗൗ​ഡ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്നു മ​റ്റൊ​രു കം​ബ​ള ഓ​ട്ട​ക്കാ​ര​ൻ. നി​ഷാ​ന്ത് ഷെ​ട്ടി​യെ​ന്ന കം​ബ​ള ജോ​ക്കി​യാ​ണ് നേ​ട്ട​ത്തി​ന്‍റെ പു​തി​യ അ​വ​കാ​ശി​യെ​ന്നു ഇ​ന്ത്യ ടു​ഡേ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഞാ​യ​റാ​ഴ്ച വേ​നൂ​രി​ൽ ന​ട​ന്ന സൂ​ര്യ-​ച​ന്ദ്ര ജോ​ഡു​ക​രെ കം​ബ​ള​യി​ലാ​ണു ബ​ജ​ഗോ​ളി ജോ​ഗി​ബേ​ട്ടു​വി​ൽ​നി​ന്നു​ള്ള നി​ഷാ​ന്ത് വി​ജ​യ​ക്കു​തി​പ്പ് ന​ട​ത്തി​യ​ത്. ക​ർ​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​ക്കു സ​മീ​പ​മു​ള്ള ബ​ജ​ഗോ​ലി സ്വ​ദേ​ശി​യാ​ണു നി​ഷാ​ന്ത്. 13.68 സെ​ക്ക​ൻ​ഡി​ലാ​ണ് നി​ഷാ​ന്ത് 143 മീ​റ്റ​ർ ഓ​ടി​യെ​ത്തി​യ​ത്. ഇ​തു പ​രി​ഗ​ണി​ച്ചാ​ൽ 100 മീ​റ്റ​ർ ഓ​ടി​യെ​ത്താ​ൻ 9.51 സെ​ക്ക​ൻ​ഡ് മാ​ത്ര​മാ​ണു വേ​ണ്ടി​വ​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

9.55 സെ​ക്ക​ൻ​ഡി​ലാ​ണു ശ്രീ​നി​വാ​സ ഗൗ​ഡ 100 മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നാ​ണു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഫെ​ബ്രു​വ​രി ഒ​ന്നി​നു ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ ഐ​യ്ക്ക​ള ഗ്രാ​മ​ത്തി​ൽ ന​ട​ന്ന കം​ബ​ള മ​ത്സ​ര​ത്തി​ലാ​ണ് മൂ​ഡ​ബ​ദ്രി​യി​ൽ​നി​ന്നു​ള്ള ശ്രീ​നി​വാ​സ ഗൗ​ഡ 13.62 സെ​ക്ക​ൻ​ഡു​കൊ​ണ്ട് 143 മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട​ത്.

ഉ​സൈ​ൻ ബോ​ൾ​ട്ട് 100 മീ​റ്റ​റി​ൽ കു​റി​ച്ച 9.58 സെ​ക്ക​ൻ​ഡ് എ​ന്ന റി​ക്കാ​ർ​ഡ് നേ​ട്ട​മാ​ണു ചെ​ളി​ക്ക​ള​ത്തി​ൽ പോ​ത്തു​ക​ൾ​ക്കൊ​പ്പം ഓ​ടി ശ്രീ​നി​വാ​സ ഗൗ​ഡ​യും നി​ഷാ​ന്ത് ഷെ​ട്ടി​യും മ​റി​ക​ട​ന്ന​ത്. നേ​ട്ടം വാ​ർ​ത്ത​യാ​യ​തോ​ടെ ശ്രീ​നി​വാ​സ ഗൗ​ഡ​യെ കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു സാ​യ് ട്ര​യ​ൽ​സി​നാ​യി ക്ഷ​ണി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.