അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം: വി.​എ​സ്.​ശി​വ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി എ​ഫ്ഐ​ആ​ർ
Tuesday, February 18, 2020 6:17 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ മു​ൻ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​നെ എ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ശി​വ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. ബി​നാ​മി​യാ​യ എം.​രാ​ജേ​ന്ദ്ര​നെ മു​ൻ​നി​ർ​ത്തി വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്.

കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച എ​ഫ്ഐ​ആ​റി​ൽ ആ​കെ നാ​ല് പ്ര​തി​ക​ളാ​ണു​ള്ള​ത്. ശി​വ​കു​മാ​റി​നെ കൂ​ടാ​തെ ശി​വ​കു​മാ​റി​ന്‍റെ ബി​നാ​മി​ക​ൾ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന ശാ​ന്തി​വി​ള രാ​ജേ​ന്ദ്ര​ൻ, ഡ്രൈ​വ​ർ ഷൈ​ജു ഹ​ര​ൻ, സു​ഹൃ​ത്ത് അ​ഡ്വ. എ​ൻ.​എ​സ്. ഹ​രി​കു​മാ​ർ എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ സെ​ല്ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
‌‌
എം​പി, എം​എ​ൽ​എ, മ​ന്ത്രി പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തു ശി​വ​കു​മാ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്തു സ​മ്പാ​ദി​ച്ചെ​ന്നാ​ണു വി​ജി​ല​ൻ​സി​നു ല​ഭി​ച്ച പ​രാ​തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണു ശി​വ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​ർ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

മ​ന്ത്രി​യാ​യി​രി​ക്കെ ശി​വ​കു​മാ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ശി​വ​കു​മാ​റും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ നാ​ലു പേ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ച്ച​തി​ന് തെ​ളി​വു​ണ്ടെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു വി​ജി​ല​ൻ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച സ​ർ​ക്കാ​ർ 1988ലെ ​അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ചാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.