എ​ഫ്എ​ടി​എ​ഫ് യോ​ഗ​ത്തി​ൽ തി​രി​ച്ച​ടി; പാ​ക്കി​സ്ഥാ​ൻ ‘ഗ്രേ’ ​ലി​സ്റ്റി​ൽ തു​ട​രും
Tuesday, February 18, 2020 7:07 PM IST
പാ​രീ​സ്: പാ​ക്കി​സ്ഥാ​നു ഫി​നാ​ൻ​ഷ്യ​ൽ ആ​ക്‌​ഷ​ൻ ടാ​സ്ക് ഫോ​ഴ്സ് (എ​ഫ്എ​ടി​എ​ഫ്) യോ​ഗ​ത്തി​ൽ തി​രി​ച്ച​ടി. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ൽ (ഗ്രേ ​ലി​സ്റ്റ്) നി​ല​നി​ർ​ത്താ​ൻ പാ​രീ​സി​ൽ ചേ​ർ​ന്ന എ​ഫ്എ​ടി​എ​ഫ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്‌​ട്ര കൂ​ട്ടാ​യ്മ​യാ​ണ് എ​ഫ്എ​ടി​എ​ഫ്.

എ​ഫ്എ​ടി​എ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​പ്പാ​ക്കി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ഇ​മ്രാ​ൻ ഖാ​ൻ സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ഫ്എ​ടി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച 27 മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​വ വി​ല​യി​രു​ത്തി​യ ഏ​ഷ്യാ പ​സ​ഫി​ക് ഗ്രൂ​പ്പ്, പാ​ക്കി​സ്ഥാ​ൻ സ്വീ​ക​രി​ച്ച ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്തു. പാ​ക് മ​ന്ത്രി ഹ​മ​ദ് അ​സ്ഹ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

2018 ജൂ​ണി​ൽ എ​ഫ്എ​ടി​എ​ഫ് പാ​കി​സ്ഥാ​നെ ഗ്രേ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഭീ​ക​ര​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ത​ട​യാ​ൻ ആ​ക്ഷ​ൻ പ്ലാ​ൻ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തി. ഇ​തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​നെ 2020 ഫെ​ബ്രു​വ​രി വ​രെ ഗ്രേ ​ലി​സ്റ്റി​ൽ നി​ല​ർ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.