ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്തം; വൈ​റ്റി​ല ന​ഗ​ര​ത്തി​ലു​ൾ​പ്പെ​ടെ പു​ക നി​റ​ഞ്ഞു
Wednesday, February 19, 2020 7:35 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ വീ​ണ്ടും തീ​പി​ടി​ത്ത​മു​ണ്ടാ​യി. സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് വൈ​റ്റി​ല, പാ​ലാ​രി​വ​ട്ടം മേ​ഖ​ല​ക​ളി​ൽ പു​ക നി​റ​ഞ്ഞു. രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. പു​ല​ർ​ച്ചെ 5.30ഓ​ടെ​യാ​ണ് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പു​ക വ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ഴും പു​ക​യും ദു​ർ​ഗ​ന്ധ​വും ന​ഗ​ര​ത്തി​ലേ​ക്ക് വ്യാ​പി​ച്ചി​രു​ന്നു. അ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം പ​ണി​പ്പെ​ട്ടാ​ണ് പ്ലാ​ന്‍റി​ലെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.