സ്വർണ വില പുതിയ ഉയരത്തിൽ
Wednesday, February 19, 2020 11:49 AM IST
കൊച്ചി: സ്വർണ വില വീണ്ടും സർവകാല റിക്കോർഡിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്.

പവന് 30,680 രൂപയാണ് ഇന്നത്തെ വില. 30,480 രൂപയായിരുന്നു ഇതുവരെ പവന് രേഖപ്പെടുത്തിയിരുന്ന ഉയർന്ന വില. ഗ്രാമിന് 35 രൂപ ഉയർന്ന് 3,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.