ആ​റ് കു​ട്ടി​ക​ളു​ടെ മ​ര​ണം; ജ​നി​ത​ക രോ​ഗ​മെ​ന്ന് സംശയിക്കുന്നതായി ഡോക്ടർ
Wednesday, February 19, 2020 1:24 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം തി​രൂ​രി​ൽ ഒ​ന്പ​തു വ​ർ​ഷ​ത്തി​നി​ടെ ദ​ന്പ​തി​ക​ളു​ടെ ആ​റു​കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ങ്ങു​ന്നു. കു​ട്ടി​ക​ള്‍​ക്ക് ജ​നി​ത​ക രോ​ഗ സം​ശ​യ​മെ​ന്ന് ആ​ദ്യം ചി​കി​ത്സി​ച്ച ഡോ​ക്ട​ർ നൗ​ഷാ​ദ് പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്ക് സി​ഡ്സ് എ​ന്ന രോ​ഗ​മു​ണ്ടാ​യ​താ​ണ് സം​ശ​യം. മ​ര​ണ​കാ​ര​ണ​മ​റി​യാ​ന്‍ മാ​താ​പി​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ൽ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള വി​ശ​ദ പ​രി​ശോ​ധ​ന​യി​ലും വ്യ​ക്ത​ത കി​ട്ടി​യി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​റു കു​ട്ടി​ക​ളും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച മ​രി​ച്ച മൂ​ന്നു​മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ളി​ല്‍ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ലെ​ങ്കി​ലും സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി പ​ഴു​തു​ക​ള്‍ അ​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.