വ്യാ​ജ ത​ണ്ട​പ്പേ​രി​ൽ മു​ൻ സി​ഐ​ടി​യു നേ​താ​വി​ന്‍റെ ത​ട്ടി​പ്പ്; ജി​ല്ലാ ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കി
Wednesday, February 19, 2020 6:12 PM IST
ഇ​ടു​ക്കി: മു​ൻ സി​ഐ​ടി​യു നേ​താ​വ് പു​റ​ന്പോ​ക്കു ഭൂ​മി​ക്കാ​യി ത​യാ​റാ​ക്കി​യ വ്യാ​ജ ത​ണ്ട​പ്പേ​ര് ജി​ല്ലാ ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കി. ക​ട്ട​പ്പ​ന​യി​ലെ മു​ൻ സി​ഐ​ടി​യു നേ​താ​വാ​യ ലൂ​ക്കാ ജോ​സ​ഫാ​ണു മ​റ്റൊ​രു ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​രി​ൽ പു​റ​ന്പോ​ക്കു ഭൂ​മി കൈ​യേ​റി​യ​ത്.

റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​രെ​യ​ട​ക്കം സ്വാ​ധീ​നി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. എ​ന്നാ​ൽ ത​ണ്ട​പ്പേ​ര് വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ത് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യാ​ണ് ഈ ​സ്ഥ​ല​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഈ ​ആ​ശു​പ​ത്രി.

ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.