സൗ​ദി​യി​ൽ പൊ​തു​മാ​പ്പ്: 196 ഇ​ന്ത്യ​ക്കാ​ർ തി​രി​ച്ചെ​ത്തി, സം​ഘ​ത്തി​ൽ 15 മ​ല​യാ​ളി​ക​ളും
Wednesday, February 19, 2020 11:09 PM IST
നെ​ടു​ന്പാ​ശേ​രി: സൗ​ദി​യി​ൽ വി​വി​ധ കേ​സു​ക​ളി​ൽ കു​ടു​ങ്ങി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രും പ്ര​തി​യാ​ക്ക​പ്പെ​ട്ട​വ​രു​മാ​യ 196 ഇ​ന്ത്യ​ക്കാ​ർ പൊ​തു​മാ​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ് 15 മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി​യ​ത്.

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സൗ​ദി​യി​ൽ തു​ട​ർ​ന്ന​വ​ർ, സ്പോ​ണ്‍​സ​ർ പാ​സ്പോ​ർ​ട്ട് ത​ട​ഞ്ഞു​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നു രേ​ഖ​ക​ളി​ല്ലാ​തെ മ​റ്റി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ട്. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പ​ട​ലു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ പൊ​തു​മാ​പ്പ് ന​ൽ​കി സൗ​ദി സ​ർ​ക്കാ​ർ വി​ട്ട​യ​ച്ച​ത്.

കൊ​ച്ചി​യി​ൽ ഇ​വ​ർ വി​മാ​നം ഇ​റ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം സൗ​ദി എം​ബ​സി​ക്ക് അ​യ​ച്ച​ശേ​ഷ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.