ക​മ​ൽ ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ അ​പ​ക​ടം; മൂ​ന്നു മ​ര​ണം; ഷ​ങ്ക​റി​നു ഗു​രു​ത​ര പ​രി​ക്ക്?
Wednesday, February 19, 2020 11:58 PM IST
ചെ​ന്നൈ: ക​മ​ൽ​ഹാ​സ​ൻ ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഷ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഇ​ന്ത്യ​ൻ-2​വി​ന്‍റെ സെ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ത്തു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ചെ​ന്നൈ പൂ​ന​മ​ല്ലി​യി​ലെ ഇ​വി​പി ഫി​ലിം സി​റ്റി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച കൂ​റ്റ​ൻ ക്രെ​യി​ൻ മ​റി​ഞ്ഞു​വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ര​ണ്ടു ലൈ​റ്റ് ബോ​യി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

സം​വി​ധാ​യ​ക​ൻ ഷ​ങ്ക​റി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ലി​നു നി​ര​വ​ധി ഒ​ടി​വു​ക​ളേ​റ്റ നി​ല​യി​ലാ​ണ് ഷ​ങ്ക​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.