നി​ർ​ഭ​യ കേ​സ് പ്ര​തി വി​ന​യ് ശ​ർ​മ ജ​യി​ൽ ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ച് സ്വ​യം പ​രി​ക്കേ​ൽ​പ്പി​ച്ചു
Thursday, February 20, 2020 11:59 AM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ വി​ന​യ് ശ​ർ​മ ജ​യി​ലി​ൽ സ്വ​യം മു​റി​വേ​ൽ​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു. ജ​യി​ലി​ലെ ചു​മ​രി​ൽ ത​ല​യി​ടി​ച്ചാ​ണ് ഇ​യാ​ൾ സ്വ​യം പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

കൃ​ത്യ​സ​മ​യ​ത്ത് ഇ​യാ​ളെ പി​ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും ചെ​റി​യ പ​രി​ക്കി​നു ചി​കി​ത്സ ന​ൽ​കി​യെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​യാ​ഴ്ച വി​ന​യ് ശ​ർ​മ ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​രു​ന്നു.

നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ മാ​ർ​ച്ച് മൂ​ന്നി​ന് തൂ​ക്കി​ലേ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച് ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​തി​യ മ​ര​ണ​വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.