ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ലെ ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​കൂ​ടി കൊ​റോ​ണ
Thursday, February 20, 2020 5:46 PM IST
ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യോ​ക്കോ​ഹോ​മ തു​റ​മു​ഖ​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ കി​ട​ക്കു​ന്ന ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ലെ ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​കൂ​ടി കൊ​റോ​ണ വൈ​റ​സ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​പ്പ​ലി​ലെ 13 പേ​ർ​ക്കാണ് ഇന്ന് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 3,711 പേ​രാ​ണു ക​പ്പ​ലി​ലു​ള്ള​ത്. ആ​റു യാ​ത്ര​ക്കാ​രും 132 ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 138 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി ജാ​പ്പ​നീ​സ് അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്ക​ത്തി​ലാ​ണ്. ക്വാ​റ​ന്‍റൈ​ൻ സ​മ​യം ക​ഴി​ഞ്ഞാ​ലു​ട​നെ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.