"ഇ​ന്ത്യ​ൻ-2' സെ​റ്റി​ലെ അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​വു​മാ​യി ക​മ​ൽ​ഹാ​സ​ൻ
Thursday, February 20, 2020 6:18 PM IST
ചെ​ന്നൈ: ഇ​ന്ത്യ​ൻ-2​ന്‍റെ സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​വു​മാ​യി ക​മ​ൽ​ഹാ​സ​ൻ. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ൽ​കു​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഷ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക​മ​ൽ ചി​ത്ര​മാ​ണ് ഇ​ന്ത്യ​ൻ-2. ചെ​ന്നൈ പൂ​ന​മ​ല്ലി​യി​ലെ ഇ​വി​പി ഫി​ലിം സി​റ്റി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച കൂ​റ്റ​ൻ ക്രെ​യി​ൻ മ​റി​ഞ്ഞു​വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ര​ണ്ടു ലൈ​റ്റ് ബോ​യി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

സി​നി​മ സെ​റ്റി​ലെ അ​പ​ക​ടം ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. കോ​ടി​ക​ൾ ചെ​ല​വി​ട്ട് സി​നി​മ നി​ർ​മി​ക്കു​ന്പോ​ഴും ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ താ​ൻ ല​ജ്ജി​ക്കു​ന്നു​വെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ വീ​തം ന​ൽ​കും. ഇ​ത് മാ​ത്ര​മാ​ണ് ത​നി​ക്ക് ഇ​പ്പോ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് ന​ഷ്ട​പെ​ട്ട​തി​ന് പ​രി​ഹാ​ര​മ​ല്ല ഇ​തെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.