പാ​ച​ക വാ​ത​ക വി​ല അ​ടു​ത്ത മാ​സം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Thursday, February 20, 2020 8:34 PM IST
റാ​യ്‌​പൂ​ർ: പാ​ച​ക വാ​ത​ക വി​ല അ​ടു​ത്ത മാ​സം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ. പാ​ച​ക വാ​ത​ക വി​ല മാ​സം തോ​റും വ​ർ​ധി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​ന്ത്യ​യി​ൽ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശൈ​ത്യ​കാ​ല​ത്ത് പാ​ച​ക വാ​ത​ക​ത്തി​ന്‍റെ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കും. അ​ടു​ത്ത മാ​സം അ​തു​ണ്ടാ​വി​ല്ല. അ​തു​കൊ​ണ്ട് വി​ല കു​റ​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 144.50 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച സി​ലി​ണ്ട​റി​ന് വി​ല വ​ർ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.