കൊ​ല്ല​ത്ത് വ്യാ​പാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
Thursday, February 20, 2020 8:57 PM IST
കൊ​ല്ലം: അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. അ​ഞ്ച​ല്‍ മു​ക്ക​ട​യി​ൽ ഫ്രൂ​ട്ട്‌​സ് ക​ട ന​ട​ത്തി​വ​രു​ന്ന ഉ​സ്മാ​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉണ്ടായത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ഉ​സ്മാ​ന്‍റെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് ഒ​ഴി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ക​ണ്ണു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​സ്മാ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക​ളാ​യ ഷാ​ജ​ഹാ​ന്‍, നാ​സ​ര്‍, നി​സാ​ര്‍ എ​ന്നി​വ​രാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് ഉ​സ്മാ​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.