അ​വ​സാ​ന മ​ത്സ​രം ആ​വേ​ശ​മാ​ക്കി ഹൈ​ദ​രാ​ബാ​ദ്; നോ​ർ​ത്ത് ഈ​സ്റ്റി​നെ 5-1ന് ​കീ​ഴ​ട​ക്കി
Thursday, February 20, 2020 10:50 PM IST
ഗു​വാ​ഹ​ത്തി: ഐ​എ​സ്എ​ല്ലി​ൽ ഈ ​സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​രം ആ​വേ​ശ​മാ​ക്കി ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി. അ​വ​സാ​ന​സ്ഥാ​ന​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി

മാ​ർ​സെ​ലി​ഞ്ഞോ, ലി​സ്റ്റ​ണ്‍ കൊ​ളാ​ക്കോ എ​ന്നി​വ​രു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് ആ​ധി​കാ​രി​ക വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്. 13, 88 മി​നി​റ്റു​ക​ളി​ലാ​ണ് മാ​ർ​സെ​ലീ​ഞ്ഞോ വ​ല കു​ലു​ക്കി​യ​ത്. കൊ​ളാ​ക്കോ​യു​ടെ ഗോ​ളു​ക​ൾ 11, 40 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു. മു​ഹ​മ്മ​ദ് യാ​സി​റാ​ണ് (55) മ​റ്റൊ​രു സ്കോ​റ​ർ.

നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ ആ​ൻ​ഡി കി​യോ​ഗാ​ണ് (35) നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.