അ​വി​നാ​ശി അ​പ​ക​ടം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്നു
Thursday, February 20, 2020 11:05 PM IST
തി​രു​പ്പ​തി: അ​വി​നാ​ശി അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ബ​സ് ക​ണ്ട​ക്ട​ർ വി.​ആ​ർ. ബൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചു. ചി​യ്യാ​രം സ്വ​ദേ​ശി ജോ​ഫി പോ​ള്‍, തൃ​ശൂ​ർ അ​രി​മ്പൂ​ർ സ്വ​ദേ​ശി യേ​ശു​ദാ​സ്, എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി അ​നു, ഹ​നീ​ഷ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും വീ​ട്ടി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

തി​രു​പ്പൂ​ര്‍ അ​വി​നാ​ശി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സി​ല്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി​യി​ടി​ച്ച് 19 പേ​രാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും ബാ​ക്കി തു​ക ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.