വെല്ലിംഗ്ടൺ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം
Friday, February 21, 2020 6:40 AM IST
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​ന്പോ​ൾ 79 റ​ൺ​സിനിടെ ഇ​ന്ത്യ​ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. പൃ​ഥ്വി ഷാ (16), ​ചേ​തേ​ശ്വ​ർ പു​ജാ​ര (11), വി​രാ​ട് കോ​ഹ്‌​ലി (2) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്.

29 റ​ൺ​സു​മാ​യി മാ​യങ്ക് അ​ഗ​ർ​വാ​ളും 19 റ​ൺ​സു​മാ​യി അ​ജി​ങ്ക്യ ര​ഹാ​ന​യു​മാ​ണ് ഇ​പ്പോ​ൾ ക്രീ​സി​ലു​ള്ള​ത്. പൃ​ഥ്വി ഷാ- ​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ സ​ഖ്യ​മാ​ണ് ഓ​പ്പ​ൺ ചെ​യ്ത​ത്. ടിം ​സൗ​ത്തി​യാ​ണ് പൃ​ഥ്വി ഷാ​യെ പു​റ​ത്താ​ക്കി​യ​ത്. പു​ജാ​ര​യേ​യും കോ​ഹ്‌​ലി​യേ​യും കെ​യ്ൽ ജാ​മി​സ​ണും പു​റ​ത്താ​ക്കി.

നേ​ര​ത്തേ, ടോ​സ് ല​ഭി​ച്ച കി​വീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. പൃ​ഥ്വി ഷാ, ​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ചേ​തേ​ശ്വ​ർ‌ പു​ജാ​ര, വി​രാ​ട് കോ​ഹ്‌​ലി, അ​ജി​ങ്ക്യ ര​ഹാ​ന, ഹ​നു​മ വി​ഹാ​രി, റി​ഷ​ഭ് പ​ന്ത്, ര​വി​ച​ന്ദ്ര അ​ശ്വി​ൻ, ഇ​ഷാ​ന്ത് ശ​ർ​മ, മൊ​ഹ​മ്മ​ദ് ഷാ​മി, ജ​സ്പ്രീ​ത് ബൂം​റ എ​ന്നി​വ​രാ​ണ് അ​വ​സാ​ന പ​തി​നൊ​ന്നി​ൽ ഇ​ടം​പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.