വ​ള്ള​ത്തി​ൽ ക​പ്പ​ലി​ടി​ച്ച് ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Friday, February 21, 2020 9:14 AM IST
തി​രു​വ​ന​ന്ത​പു​രം: വേ​ളി​യി​ൽ വ​ള്ള​ത്തി​ൽ ക​പ്പ​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ലോ​ഷ്യ​സ്, ജെ​റി എ​ന്നീ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

വേ​ളി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ള്ളം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. എ​ങ്ങ​നെ​യാ​ണ് ക​പ്പ​ൽ വ​ള്ള​ത്തി​ൽ ഇ​ടി​ച്ച​തെ​ന്നോ ഏ​ത് ക​പ്പ​ലാ​ണ് ഇ​ടി​ച്ച​തെ​ന്നോ ഉ​ൾ​പ്പെ​ട​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.