ജേ​ക്ക​ബ് ഗ്രൂ​പ്പി​ലെ പി​ള​ർ​പ്പ്: എ​ല്ലാം നേ​ര​ത്തെ തീ​രു​മാ​നി​ച്ച​തു പോ​ലെ ത​ന്നെ..!
Friday, February 21, 2020 12:40 PM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ള​ർ​പ്പി​നു പി​ന്നാ​ലെ പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന ജോ​ണി നെ​ല്ലൂ​ർ ന​ട​ത്തി​യ പ്ര​സം​ഗം, എ​ല്ലാം മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്‍റെ നേ​ർ​സാ​ക്ഷ്യം. ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് പാ​ർ​ട്ടി ജോ​സ​ഫ് ഗ്രൂ​പ്പു​മാ​യി ല​യി​ക്കു​മെ​ന്നും എ​റ​ണാ​കു​ള​ത്തു​വ​ച്ച് ഈ ​മാ​സം 29നാ​യി​രി​ക്കും ല​യ​ന​മെ​ന്നും ജോ​ണി പ​റ​ഞ്ഞ​ത്.

ജേ​ക്ക​ബ് വി​ഭാ​ഗ​മെ​ന്ന ചെ​റി​യ പാ​ർ​ട്ടി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​രി​ക്കു​ന്ന​തി​ലും ന​ല്ല​ത് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ലി​യ പാ​ർ‌​ട്ടി​യു​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു.

ജോ​ണി നെ​ല്ലൂ​ർ- അ​നൂ​പ് ജേ​ക്ക​ബ് പി​ള​ർ​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ണ്ടാ​കു​ന്ന​തി​നു മു​ന്നേ ത​ന്നെ പി.​ജെ.​ജോ​സ​ഫ് ല​യ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബി​ലെ ജോ​ണി നെ​ല്ലൂ​ർ വി​ഭാ​ഗം ത​ങ്ങ​ൾ​ക്കൊ​പ്പം ചേ​രു​മെ​ന്നും ല​യ​ന സ​മ്മേ​ള​നം ഈ ​മാ​സം 29ന് ​എ​റ​ണാ​കു​ള​ത്തു വ​ച്ചാ​കു​മെ​ന്നും ജോ​സ​ഫ് ര​ണ്ടു ദി​വ​സം മു​ന്നേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്.

ഇ​ന്ന് ജോ​ണി നെ​ല്ലൂ​ർ അ​തു​ത​ന്നെ ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ നേ​ര​ത്തെ പ​റ​ഞ്ഞു​റ​പ്പി​ച്ചി​രു​ന്ന​താ​ണെ​ന്ന് വ്യ​ക്ത​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.