പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം: അ​മൂ​ല്യ​യ്ക്ക് ന​ക്സ​ലു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് യെ​ദി​യൂ​ര​പ്പ
Friday, February 21, 2020 3:55 PM IST
ബം​ഗ​ളൂ​രു: മു​സ്‍​ലീം സം​ഘ​ട​ന​ക​ള്‍ സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ നി​മ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ പാ​ക്കി​സ്ഥാ​ന്‍ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച വി​ദ്യാ​ര്‍​ഥി നേ​താ​വ് അ​മൂ​ല്യ​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ക​ർ​ണാ​ട മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ. അ​മൂ​ല്യ​യ്ക്ക് ത​ക്ക​താ​യ ശി​ക്ഷ ത​ന്നെ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​മ്യം ല​ഭി​ക്കി​ല്ല എ​ന്നു​ള്ള കാ​ര്യം ഉ​റ​പ്പാ​ണെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി സ്വ​ന്തം അ​ച്ഛ​ൻ പോ​ലും ത​ള്ളി​പ്പ​റ​ഞ്ഞ​ത് അ​മൂ​ല്യ​യ്ക്ക് ന​ക്സ​ലു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ട് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ഫ്രീ​ഡം പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​നി​ട​യി​ലാ​ണ് വേ​ദി​യി​ല്‍ ക​യ​റി അ​മൂ​ല്യ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട അ​മൂ​ല്യ​യെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ക​ള്‍ പ​റ​ഞ്ഞ​ത് പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണെ​ന്നും, മ​ക​ള്‍ താ​ന്‍ പ​റ​യു​ന്ന​തു ശ്ര​ദ്ധി​ക്കു​ന്നി​ല്ലാ​യി​രു​ന്നെ​ന്നും ചി​ല​രു​ടെ കൂ​ടെ​ക്കൂ​ടി തെ​റ്റാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പി​താ​വ് വി​ശ​ദീ​ക​രി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നു​ള്ള പാ​ര്‍​ല​മെ​ന്‍റം​ഗം അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പാ​ക്ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ത്തെ ആ​ദ്യം എ​തി​ര്‍​ത്ത​തും ത​ട​ഞ്ഞ​തും ഒ​വൈ​സി ത​ന്നെ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.